Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM Says It

ജനാധിപത്യ ശക്തികൾക്കൊപ്പം ഒറ്റക്കെട്ടായി പോരാടുമെന്ന് സിപിഎം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മിഷ​ണ​ർ ​ഗ്യാ​നേ​ഷ് കു​മാ​റ​ന്‍റെ രാ​ജി, എ​സ്ഐ​ആ​ർ പി​ൻ​വ​ലി​ക്ക​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച നി​യ​മം റ​ദ്ദാ​ക്ക​ൽ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് എ​ല്ലാ ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളു​മാ​യും ചേ​ർ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടാ​ൻ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ഒ​രു ദേ​ശീ​യ ദി​ന​പ​ത്ര​ത്തി​ൽ അ​ടു​ത്തി​ടെ വ​ന്ന റി​പ്പോ​ർ​ട്ട് എ​സ്ഐ​ആ​ർ ആ​ര് അം​ഗീ​ക​രി​ച്ചു, ഏ​തു രീ​തി​യി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് എ​ന്നീ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ത്ര​മ​ല്ല, ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​യും സ്വ​ത​ന്ത്ര സ്വ​ഭാ​വ​ത്തെ​യും കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ളും ഉ​യ​ർ​ത്തു​ന്നു​വെ​ന്നു സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​​ഗം വി​ല​യി​രു​ത്തി.

ഫോം 6​ലെ അ​ന​ധി​കൃ​ത​മാ​യ ഭേ​ദ​​ഗ​തി​യും യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ നീ​ക്കം​ചെ​യ്യാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ർ ഫോം 7 ​ദു​രു​പ​യോ​​ഗം ചെ​യ്യു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​നഃ​പ​രി​ശോ​ധ​നാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം, കേ​ന്ദ്രീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഐ​ടി ഘ​ട​ന​യി​ലെ മാ​റ്റ​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ ചു​മ​ത​ല​ക​ളെ സം​ബ​ന്ധി​ച്ച നി​യ​മ​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ളു​ടെ സ​മ്പൂ​ർ​ണ ലം​ഘ​നം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി യോ​​ഗ​ത്തി​നു​ശേ​ഷം സി​പി​എം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.
ഡ​ൽ​ഹി​യി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ അ​ഴി​ച്ചു​വി​ട്ട പൊ​ലി​സ് അ​ടി​ച്ച​മ​ർ​ത്ത​ലി​നെ കേ​ന്ദ്ര ക​മ്മി​റ്റി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡ​ൽ​ഹി പൊ​ലി​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ക്രൂ​ര​മാ​യ​വ​യാ​ണെ​ന്നും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള മൗ​ലി​കാ​വ​കാ​ശം ഈ ​സ​ർ​ക്കാ​ർ ക​വ​ർ​ന്നെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up